കോഴിക്കോട് : അർജുന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബറാക്രമണ കേസിൽ ലോറി ഉടമ മനാഫിനെ സാക്ഷിയാക്കാൻ പോലീസ്.കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് എഫ്‌ഐആറിൽ മനാഫിന്റെ പേര് ഉൾപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
മനാഫിന്റെ യുട്യൂബ് വിഡിയോയ്ക്കു താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും അപകീർത്തികരമായ കമന്റ് ഇടുന്നവർക്കെതിരെയാണ് കുടുംബം പരാതിപ്പെട്ടിരിക്കുന്നത് .മനാഫിനെ സാക്ഷിയാക്കി മറ്റ് ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.