കൊളമ്പോ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ കനത്ത നാശം വിതച്ചു. 50 പേർ മരിച്ചുവെന്നും 25 പേരെ കാണാതായിയെന്നുമാണ് റിപ്പോർട്ട് .രാജ്യത്ത് 48 മണിക്കൂറായി ശക്തമായ മഴയാണ് പെയ്യുന്നത് .എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നു.എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ട്രെയിൻ സർവീസുകൾ നിർത്തിവച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി.തമിഴ്നാട്ടിൽ 4 ജില്ലകളിൽ റെഡ് അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.






