ന്യൂഡൽഹി: ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായതായി റിപ്പോർട്ട്. ഇന്നലെ വൈകിട്ടോടെ തീവ്ര ന്യൂനമർദ്ദമായ ചുഴലിക്കാറ്റ് ഇന്ന് ന്യൂനമർദ്ദമായി മാറും. ചുഴലിക്കാറ്റിനെ തുടർന്ന് വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂരിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് പെയ്യാനുള്ള സാധ്യതയുണ്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ ശ്രീലങ്കയിൽ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാൻഡിയിൽ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.






