റാന്നി: ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തിൽ കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തി. ദലിത് ക്രൈസ്തവരുടെ പട്ടികജാതി അവകാശങ്ങൾ നിഷേധിക്കപ്പെട്ട 1950- പ്രസിഡൻഷ്യൽ ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തിൽ റാന്നി ഇട്ടിയപ്പാറ ടൗണിൽ കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തിയത്.
ബിഷപ്പ് ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഉത്ഘാടനം ചെയ്തു. ചെയർമാൻ രാജു തേക്കടയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.കെ.സുരേഷ്, മുൻ എംഎൽഎ രാജു എബ്രഹാം, റിങ്കു ചെറിയാൻ, റൂബി കോശി, ജോജോകോവൂർ, മധു നെടുമ്പാല, ജോൺ ശമുവേൽ, ഷാജു തകടിയേൽ, ക്യാപ്‌റ്റൻ ടിനോ തോമസ്, മനോജ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.