Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതണ്ണീർമുക്കം ബണ്ടിന്റെ...

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കും; ജാഗ്രത പാലിക്കണം

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഇന്ന്  (ഏപ്രിൽ 12) രാവിലെ 10 മണിക്ക് തുറക്കും.  ആലപ്പുഴ ജില്ല കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ ഉപദേശക സമിതിയോഗത്തിലാണ് തീരുമാനം. ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം.

ഷട്ടർ തുറക്കുന്നതുസംബന്ധിച്ച് മാർച്ച് 26, ഏപ്രിൽ 5 തീയ്യതികളിൽ ഉദ്യോഗസ്ഥതല മീറ്റിംഗ് കളക്ടറേറ്റിൽ കൂടിയിരുന്നു. ഈ വർഷവും ആലപ്പുുഴ, കോട്ടയം പരിധിയിലുളള പാടശേഖരങ്ങളിൽ കൊയ്ത്തു പൂർത്തിയായിട്ടില്ലായെന്ന് അന്ന് ബന്ധപ്പെട്ട പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർമാർ റിപ്പോർട്ട് ചെയ്തിരുന്നു.

മത്സ്യതൊഴിലാളികൾക്ക് ഈ കാലയളവിൽ മത്സ്യപ്രജനനത്തിനായി ബണ്ട് തുറക്കേണ്ടത് അനിവാര്യമാണെന്നും കായലിലെ പോള നിർമാർജ്ജനം ചെയ്യുന്നതിന് ഇത് ആവശ്യമാണെന്നും റിപ്പോർട്ട് ലഭിച്ചിരുന്നു.

കോട്ടയം ജില്ലയിലെ 50% വിസ്തൃതിയും ഇനിയും കൊയ്ത്ത് തീരാനുണ്ടെന്നും ഇതിൽ 80% കൃഷിയും ഏപ്രിൽ 30-നു മുൻപ് കൊയ്ത്ത് നടക്കും എന്നും ബാക്കി 20% ഭാഗങ്ങളിൽ വലിയതോതിൽ ഉപ്പുവെള്ളത്തിന്റെ രൂക്ഷത ഉണ്ടാകാനിടയില്ലായെന്നും  അധികൃതർ  റിപ്പോർട്ട് ചെയ്തിരുന്നു.

ബണ്ട് തുറക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം സജ്ജമാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ഇറിഗേഷൻ മെക്കാനിക്കൽ ആലപ്പുുഴ ജില്ലാ കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ  അറിയിച്ചിരുന്നതുമാണ്.വേലിയേറ്റ-വേലിയിറക്ക സമയങ്ങളിൽ ഷട്ടർ റഗുലേറ്റ് ചെയ്യണമെന്ന്  കർഷക സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഷട്ടർ തുറക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പൊതു ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് പുനരധിവാസം : 750 കോടി മുടക്കി 2 ടൗൺഷിപ്പുകള്‍ : ചുമതല ഊരാളുങ്കലിന്

തിരുവനന്തപുരം : വയനാട് പുനരധിവാസത്തിൻ്റെ ഭാ​ഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കും.കല്‍പ്പറ്റ എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റിലും നെടുമ്പാല എസ്‌റ്റേറ്റിലുമാണ് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നത് .ഊരാളുങ്കൽ സൊസൈറ്റിക്കാണു പുനരധിവാസത്തിന്റെ നിർമാണച്ചുമതല. 750 കോടി മുടക്കിയാണ്...

മകരവിളക്ക് മഹോത്സവം: തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതയാത്ര ഒരുക്കി കെഎസ്ആര്‍ടിസി

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിന് 1000 ബസുകള്‍ സര്‍വീസിനായി ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. നിലവില്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ പ്രതിദിനം 160 ചെയിന്‍ സര്‍വീസുകൾ നടത്തുന്നുണ്ട്.  തീര്‍ത്ഥാടക തിരക്ക്...
- Advertisment -

Most Popular

- Advertisement -