Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകാസർകോട്ടെ പ്രവാസി...

കാസർകോട്ടെ പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം : മന്ത്രവാദിനിയും സംഘവും അറസ്റ്റിൽ

കാസർകോട് : കാസർകോട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ആഭിചാരക്രിയകളുടെ പേരിൽ സ്വർണം കൈക്കലാക്കിയ ശേഷം പ്രതികൾ വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തി 596 പവൻ സ്വർണ്ണം തട്ടിയെടുത്തു. ഇതു തിരിച്ചു നൽകാതിരിക്കാനായിരുന്നു കൊലപാതകം.

ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്ന അബ്ദുൽഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.സംസ്ക്കാരം നടത്തിയ ശേഷമാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെ മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വളളംകുളത്ത് ആധുനിക അറവുശാല മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു

പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വളളംകുളത്ത് നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.ആരോഗ്യകരവും ശുചിത്വവുമായ മാംസം ജനങ്ങളുടെ അവകാശമാണ്.. മേന്മയേറിയ മാംസം നല്‍കുന്നതിനൊപ്പം...

ഇവാൻജലിക്കൽ സഭാ കൺവൻഷൻ: പ്രവർത്തക സമ്മേളനം സമാപിച്ചു

തിരുവല്ല : വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ സാധ്യത കണ്ടെത്തി ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനാക്കുക എന്ന ദൗത്യം ആണ് വൈദീകരുടെയും, സഭാ പ്രവർത്തകരുടെയും നിയോഗമെന്ന്   ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ്...
- Advertisment -

Most Popular

- Advertisement -