കോഴിക്കോട്: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. എൻഡിഎയിൽ നിന്ന് അവഗണന നേരിട്ടതായി സികെ ജാനു പറഞ്ഞു. ഇതേതുടർന്നാണ് സികെ ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എൻഡിഎയിൽ തുടരേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ഇന്ന് കോഴിക്കോട് ചേർന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ (ജെആർപി) സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.