തിരുവനന്തപുരം : പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡിജിപിയുടെ സർക്കുലർ.പ്രതികളുടെ കുറ്റസമ്മതമൊഴി മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നതെന്നും 29ന് ഇറങ്ങിയ പോലീസ് മേധാവിയുടെ സര്‍ക്കുലറിൽ നിർദേശിക്കുന്നു .
വാര്‍ത്താ സമ്മേളനം നടത്തി പ്രതികളുടെ കുറ്റസമ്മതമൊഴി വിവരങ്ങളടക്കം പുറത്തുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം .ഇക്കാര്യത്തില്‍ ഹൈക്കോടതി നിരവധി ഉത്തരവുകള്‍ പുറത്തിറക്കിയിട്ടുണ്ട് .ഇത് നിയന്ത്രിച്ചില്ലെങ്കില്‍ കേസുകളുടെ വിചാരണയെ ബാധിക്കും. ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലറെന്നാണ് വിശദീകരണം.




 
                                    

