തൃക്കൊടിത്താനം : ശാശ്വതമായ വിജയത്തിന്റെ അടിസ്ഥാനം ധർമ്മമാണെന്ന് ഡോ. കെ എസ്. രാധാകൃഷ്ണൻ. തൃക്കൊടിത്തനം മഹാക്ഷേത്രത്തിൽ പാണ്ഡവീയ മഹാവിഷ്ണു സത്ര വേദിയിൽ മഹാഭാരതത്തിലെ ധർമോപദേശങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അധികാരമാണ്. അധികാരം മനുഷ്യനെ ലഹരി പിടിപ്പിക്കുന്നു. അധികാരം, പണം, പദവി, പ്രശസ്തി എന്നീ ലോകഭോഗങ്ങൾ കയ്യടക്കുമ്പോൾ അധർമ്മം മനുഷ്യരിൽ അധർമം വന്നുചേരുന്നു. സമൂഹത്തിൽ നിരാലമ്പരും, ദരിദ്രരുമായ മനുഷ്യരുടെ ജീവിതത്തിൽ താങ്ങും, തണലുമായി നീങ്ങുന്നതാണ് ധർമ്മ മെന്ന് ഡോ.കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.മധുസൂദനൻ നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി.
പിതൃദൗർബല്യങ്ങളും കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ ഡോ. സി ടി ഫ്രാൻസിസ് പ്രഭാഷണം നടത്തി. ഡോ. രാജേഷ് കെ പുതുമന അമുഖ പ്രഭാഷണം നടത്തി. ഉച്ചക്ക് ആറന്മുള പാർത്ഥ സാരഥി മാതൃ സേവാ സമിതി നാരായണീയ പാരായണം നടത്തി. ഉച്ചക്ക് ശേഷം പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിച്ച ചാക്യാർ കൂത്തും നടന്നു. ആത്മീയ മൂല്യങ്ങളുടെ പ്രാധാന്യം മഹാ ഭാരതത്തിൽ എന്നാവിഷയത്തിൽ സ്വാമി വിവിക്താനന്ദ സരസ്വതി പ്രഭാഷണം നടത്തി. ഡോ. ബി. ജയപ്രകാശ് ആമുഖ പ്രഭാഷണം നടത്തി.
വൈകുന്നേരം സത്ര ശാലയിൽ പൃഥഗത്മത പൂജ നടന്നു. തുടർന്ന് മഹാഭാരതത്തിലെ അവതാരങ്ങളുടെ ശാസ്ത്രീയത -ഒരു മനഃശാസ്ത്ര സമീപനം എന്ന വിഷയത്തിൽ മഞ്ചല്ലൂർ സതീഷ് പ്രഭാഷണം നടത്തി. ബിനു വെളിയനാട് ആമുഖ പ്രഭാഷണം നടത്തി. രാത്രിയിൽ പ്രശാന്ത് ശർമ്മ അവതരിപ്പിച്ച മാനസ ജപലഹരിയുമുണ്ടായിരുന്നു.
അതേസമയം ,നരസിംഹ ജയന്തിയോടനുബന്ധിച്ച് തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന പ്രസിദ്ധമായ ദശാവതാരച്ചാർത്തിന് വൻ ഭക്തജനത്തിരക്കാണ് . എട്ടാം തീയതി മുതലാണ് ദശാവതാരച്ചാർത്ത് ആരംഭിച്ചത്. 17ന് സമാപിക്കും. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ശുദ്ധമായ ചന്ദനത്തിലാണ് ചാർത്തുന്നത്. വൈകുന്നേരം 5 മുതൽ 9 വരെയാണ് ദർശന സമയം.