തിരുവല്ല : ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വിവിധ ഹോസ്പിറ്റലുകളുമായി സഹകരിച്ച് കഴിഞ്ഞ കുറെ വർഷത്തിലധികമായി നിർധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്ത് വരുന്നു.
ഇതിന്റെ ഭാഗമായി ജോയ്ആലുക്കാസ് ഷോറൂമിൽ നടന്ന ചടങ്ങ് മലങ്കര കത്തോലിക്ക സഭ മാവേലിക്കര ബിഷപ്പ് റവ. ഡോ. മാത്യൂസ് മാർ പോളികാർപോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡൻറ് സജി അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷെൽട്ടൻ വി റാഫേൽ, സലിമോൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.