തിരുവനന്തപുരം : ബീവറേജസ് കോർപറേഷനിലെ സെക്യൂരിറ്റി ജീവനക്കാരെ അകാരണമായി പിരിച്ചു വിട്ട നടപടിയിൽ പ്രതിക്ഷേധിച്ചു സ്റ്റാഫ് ഓർഗനൈസേഷൻ ഐ. എൻ. റ്റി. യു. സി യുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടന്നു .
ലോക തൊഴിലാളി ദിനമായ മെയ് 1 ന് പിരിച്ചുവിടാൻ നിർദ്ദേശം നൽകിയ മാനേജ്മെന്റിന്റെ നടപടി അതിക്രൂരമായെന്ന് ധർണ്ണയുടെ ഉത്ഘാടനം നിർവഹിച്ച എം വിൻസെന്റ് എം. എൽ. എ സൂചിപ്പിച്ചു . സ്റ്റാഫ് ഓർഗനൈസേഷൻ വർക്കിംഗ് പ്രസിഡന്റ് ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെറുവക്കൽ പത്മകുമാർ, കുരിപ്പുഴ വിജയൻ, എസ്. ശ്രീരംഗൻ,അരവിന്ദാക്ഷൻ നെടുമങ്ങാട് എന്നിവർ സംസാരിച്ചു.