Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsചില്ലറയെച്ചൊല്ലി തർക്കം:കണ്ടക്ടർ...

ചില്ലറയെച്ചൊല്ലി തർക്കം:കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു

തൃശൂർ: കരുവന്നൂരിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട 68-കാരനായ യാത്രക്കാരൻ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഏപ്രിൽ രണ്ടാം തീയതി തൃശൂര്‍– കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം.

ചില്ലറയെച്ചൊല്ലി ബസില്‍വെച്ച് കണ്ടക്ടർ രതീഷും യാത്രക്കാരനായ പവിത്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സ്റ്റോപ്പില്‍ പവിത്രനെ ഇറക്കാനായി ബസ് നിര്‍ത്തിയപ്പോഴാണ് കണ്ടക്ടര്‍ ഇദ്ദേഹത്തെ ബസില്‍നിന്ന് തള്ളിയിട്ടത്. നിയന്ത്രണം വിട്ട് തലയിടിച്ചു വീണ പവിത്രന് തലയിൽ ആഴത്തിൽ മുറിവേറ്റു.ഗുരുതരമായി പരിക്കേറ്റ പവിത്രനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്ത കണ്ടക്ടര്‍ രതീഷ് ഇപ്പോൾ റിമാന്‍ഡിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രവേശനോത്സം

തിരുവല്ല: പെരിങ്ങര പഞ്ചായത്ത് തല പ്രവേശനോത്സം നടന്നു. മേപ്രാൽ ജി എൽ പി എസ് ൽ പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ്  പ്രവേശനോത്സം  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ...

കഠിനംകുളം ആതിര കൊലക്കേസ് : മജിസ്ട്രേറ്റ് പ്രതിയുടെ മൊഴി രേഖപ്പെടുത്തി

കോട്ടയം : കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് നിസ്സാം എ ആശുപത്രിയിലെത്തി പ്രതിയുടെ മൊഴി രേഖപ്പെടുത്തി....
- Advertisment -

Most Popular

- Advertisement -