Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiബംഗാളിലെ വനിതാ...

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി

ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി.ഇന്ന് രാവിലെ 6 മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ഐഎംഎയുടെ പ്രതിഷേധം.സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഡോക്ടര്‍മാർ ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.അടിയന്തര പരിചരണം, അത്യാവശ്യ ചികിത്സകള്‍ തുടങ്ങി അവശ്യസേവനങ്ങൾ ലഭ്യമാകും.

സമരത്തിന് നഴ്സുമാരുടെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വയനാട് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി ഉണ്ടാകില്ല.

ഡൽഹിയിൽ സമരം ശക്തമാക്കുമെന്ന് റസിഡന്റ് ഡോക്ടർമാർ അറിയിച്ചു. ജോലിസ്ഥലത്ത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം ഉൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് ഐഎംഎ മുന്നോട്ട് വയ്‌ക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുത്തനങ്ങാടിയിൽ നിയന്ത്രണം നഷ്ടമായ കാർ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറി: ഒരാൾ പരിക്ക്

കോട്ടയം: കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറി. അപകടത്തിൽ പുത്തനങ്ങാടി സ്വദേശിയായ വയോധികന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകിട്ട് അഞ്ച്...

അറുപതൊന്നുകാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു

തിരുവല്ല : കല്ലുങ്കൽ സ്വദേശിയായ 61 കാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു. കല്ലുങ്കൽ പാപ്പിനാട്ടിൽ വീട്ടിൽ  മുരളി കെ പി  ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തുകലശ്ശേരി ശ്രീരാമകൃഷ്ണ...
- Advertisment -

Most Popular

- Advertisement -