തിരുവനന്തപുരം:പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ സീനിയർ പ്രൊഫസറാണ് ഡോ. കെ എസ് അനിൽ .ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഡോ. പി.സി. ശശീന്ദ്രനാഥ് രാജിവെച്ച ഒഴിവിലാണ് നിയമനം.പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതാണ് പി.സി. ശശീന്ദ്രനാഥിന്റെ രാജിക്ക് കാരണം