Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsറോഡിന്റെ ദുരവസ്ഥ: ...

റോഡിന്റെ ദുരവസ്ഥ:  ഹിൽടോപ്പ് റസിഡൻസ് അസ്സോസിയേഷൻ മൗന പ്രതിഷേധ ജാഥ കുറ്റൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തി

തിരുവല്ല: റോഡിന്റെ ദുരവസ്ഥയെ തുടർന്ന് കുറ്റൂർ ഹിൽടോപ്പ്  റസിഡൻസ് അസ്സോസിയേഷൻ നേതൃത്വത്തിൽ വായ്മുടികെട്ടി മൗന പ്രതിഷേധ ജാഥ  കുറ്റൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തി. ശനിയാഴ്ച രാവിലെ 10-ന് പൊട്ടൻമലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ കുറ്റൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ  സമാപിച്ചു.

പൊട്ടൻ മല- തിരുവാമനപുരം റോഡ്, പാണ്ടിശ്ശേരി- മാമ്പറമ്പ്  റോഡ്   എന്നീ റോഡുകളാണ് നാളുകളായി തകർന്ന് യാത്ര ദുരിതം നേരിടുന്നത്. പൊട്ടൻമലയോടുള്ള  അവഗണന അവസാനിപ്പിക്കണമെന്നും, റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട്  100 ഓളം  പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.

പൊട്ടൻമല  മുതൽ കുറ്റൂർ പഞ്ചായത്ത് ഓഫീസ് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം വായ്മുടികെട്ടി  മൗന പ്രതിഷേധ ജാഥ  നടത്തിയത്. അസോസിയേഷൻ അംഗങ്ങളായ അഡ്വ. രാജശേഖരൻ നായർ, ഫിലിപ്പോസ് മത്തായി, ജനിസ്റ്റർ ജോസഫ്, രാജീവ് എന്നിവർ  നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗായിക എസ്. ജാനകിയുടെ നിര്യാണം: ചക്കുളത്തുകാവ് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അനുശോചിച്ചു

ചക്കുളത്തുകാവ്: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അനുശോചനം രേഖപ്പെടുത്തി. മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ സംഗീതലോകത്തിന് മികച്ച സംഭാവനകൾ നൽകിയ എസ്. ജാനകിയുടെ...

ഉപഭോക്താവിന്റെ അന്താരാഷ്ട്ര ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്ത സംഭവം: ഫെഡറൽ ബാങ്ക് നഷ്ടപരിഹാരം നൽകാൻ  ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്

കൊച്ചി: മുൻകൂട്ടി അറിയിപ്പില്ലാതെ ഉപഭോക്താവിന്റെ അന്താരാഷ്ട്ര ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്ത സംഭവത്തിൽ ഫെഡറൽ ബാങ്ക് 1.25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. സുരക്ഷാ കാരണങ്ങളാൽ...
- Advertisment -

Most Popular

- Advertisement -