Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഡോ സുകുമാർ...

ഡോ സുകുമാർ അഴീക്കോട് ആദർശത്തിൻ്റെ ആൾരൂപം : പ്രൊഫ. പി.ജെ കുര്യൻ

തിരുവല്ല : ഉപനിഷത്തുകളെയും ധാർമികതയെയും ഗാന്ധിസത്തേയും ജനങ്ങളിൽ എത്തിക്കുവാൻ അഹോരാത്രം പണിയെടുത്ത് ഹിമാലയത്തോളം ഉയർന്നു നിന്ന സുകുമാർ അഴീക്കോട് മാഷ് എന്നും ജ്വാലിക്കുന്ന നക്ഷത്രമായി നമ്മെ വഴി നടത്തുമെന്ന് മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ പറഞ്ഞു.

നവഭാരത വേദിയുടെ ആഭിമുഖ്യത്തിൽ ഡോ. അഴീക്കോട് ജന്മശതാബ്ദി സ്മാരക പ്രഭാഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മജിയെ പോലും സ്വകാര്യതയിൽ വിമർശിച്ചുവെങ്കിലും ഗാന്ധിയും നെഹ്റുവും തന്റെ ജീവിതത്തിലെ  ആദർശ രൂപങ്ങൾ ആയിരുന്നുവെന്ന് അഴീക്കോട്  എന്നും വിശ്വസിച്ചിരുന്നത്, അനുസ്മരിച്ച ഡോ. സിറിയക് തോമസ് പറഞ്ഞു.

അഴീക്കോട് വേദിയുടെ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവ്വഹിച്ചു. ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, ശശി ഫിലിപ്പ്, ആർ. ജയകുമാർ, അഡ്വ. വി.സി സാബു, വർഗീസ് ടി. മങ്ങാട്, ജോജി പി. തോമസ്, അഡ്വ. ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു. കുന്നന്താനം വൈ.എം.സി.എ ഗാനങ്ങൾ ആലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ മൂന്നാം ദിവസം മാധ്യമവിചാരം പരിപാടി നടന്നു

അയിരൂർ : 113-ാമത്  ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ മൂന്നാം ദിവസം  മാധ്യമവിചാരം പരിപാടി നടന്നു.മംഗളം മുൻ സ്പെഷൽ കറസ്പോണ്ടൻ്റ്  സജിത്പരമേശ്വരൻ സംയോജകനായ പരിപാടിയിൽ മുതിർന്ന മാധ്യമപ്രവർത്തകർ പങ്കെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക...

ഏറ്റുമാനൂരിലെ ഷൈനിയും മക്കളും ആത്മഹത്യ ചെയ്ത കേസ് ; പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം

കോട്ടയം : ഏറ്റുമാനൂരിലെ ഷൈനിയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം. രാജ്യം വിട്ടുപോകരുത്, അന്വേഷണ സംഘത്തോട് സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ്...
- Advertisment -

Most Popular

- Advertisement -