കോഴഞ്ചേരി : മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ച് കൺവൻഷൻ ക്രമീകരണങ്ങൾ വിലയിരുത്തി. സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.എബി കെ ജോഷ്വ കൺവൻഷൻ ക്രമീകരണങ്ങളുടെ പുരോഗതി വിശദീകരിച്ചു.
ലേഖക സെക്രട്ടറി പ്രൊഫ എബ്രഹാം പി മാത്യു, സഞ്ചാര സെക്രട്ടറി റവ ജിജി വർഗീസ്, ട്രഷറർ എബി തോമസ് വാരിക്കാട്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റ്റിജു എം ജോർജ്, സാം ചെമ്പകത്തിൽ, റവ ജോജി ജേക്കബ്, മാത്യു ജോൺ, സഭാ കൗൺസിൽ അംഗം തോമസ് കോശി, അഡ്വ.വർഗീസ് മാമ്മൻ, ബിജിലി പി ഈശോ, സാം കച്ചോര, മോട്ടി ചെറിയാൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു






