ആലപ്പുഴ : പള്ളാത്തുരുത്തി, എം ഒ വാർഡ്, പഴവീട്, തിരുവമ്പടി, എ എന്‍ പുരം, കളർകോട്, സനാതനപുരം വാർഡുകളിൽ നാളെ (29) ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചുടുകാട്, ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ നടത്തേണ്ടതിനാലാണ് തടസം നേരിടുന്നത്.