Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ മദ്യപിച്ച്...

തിരുവല്ലയിൽ മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ മുത്തൂരുള്ള സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറെ മദ്യപിച്ച ശേഷം സ്കൂൾ വാഹനം ഓടിച്ചതിന് തിരുവല്ല പോലീസ് പിടികൂടി. കോഴിക്കോട് കോടഞ്ചേരി മുറം പാത്തി മുളഞ്ഞിത്രപ്പേൽ വീട്ടിൽ ബിബിൻ ബേബി ( 40 )യാണ്‌ ഇന്ന് രാവിലെ 7.45 ന് പോലീസ് പരിശോധനയിൽ പിടിയിലായത്. തിരുവല്ല ചങ്ങനാശ്ശേരി റോഡിൽ ഇയാൾ ഓടിച്ചു വന്ന വാഹനം സംശയം തോന്നിയ  ഗ്രേഡ് എസ് ഐ  ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൈകാട്ടിനിർത്തുകയായിരുന്നു.  

മൂത്തൂർ ജംഗ്ഷനിൽ വച്ച് ബസ് പോലീസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമായി. ബ്രീത്ത് അനലൈസർ ടെസ്റ്റ് നടത്തി സ്ഥിരീകരിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു തുടർ നടപടി സ്വീകരിച്ചു. വാഹനം പിടിച്ചെടുത്തു. ഡ്രൈവറെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ ആയിരുന്നു പോലീസ് നടപടി. പോലീസ് സംഘത്തിൽ എസ്ഐക്കൊപ്പം  സി പി ഓ വിവേകും ഉണ്ടായിരുന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന്  പോലീസ് റിപ്പോർട്ട്‌ നൽകും. കഴിഞ്ഞദിവസം പത്തനംതിട്ട ട്രാഫിക് പോലീസും ഇത്തരത്തിൽ മദ്യപിച്ചു സ്കൂൾ വാഹനം ഓടിച്ച ഡ്രൈവറെ പിടികൂടിയിരുന്നു. കുട്ടികളെ ട്രാഫിക് യൂണിറ്റിലെ എസ് സി പി ഓ ജയപ്രകാശ് ആണ് സ്കൂൾ ബസ് ഓടിച്ച് സ്കൂളിൽ എത്തിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആര്‍ ടി സി ബസുകളില്‍ ഡിജിറ്റല്‍ പണമിടപാട് 22 ന് തുടങ്ങും

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളില്‍ മേയ് 22 മുതല്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍ വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന്...

ഉമാ തോമസിന്റെ അപകടം : സംഘാടകര്‍ക്കെതിരേ കേസെടുത്തു

കൊച്ചി : കൊച്ചി കലൂരിലെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരേ കേസ്.ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. സ്റ്റേജ്...
- Advertisment -

Most Popular

- Advertisement -