Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂരിൽ പിക്ക്...

അരൂരിൽ പിക്ക് അപ്പ് വാനിനുമേൽ ഗർഡറുകൾ വീണ് ഡ്രൈവർ മരിച്ചു

ആലപ്പുഴ : അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡറുകൾ വീണ് ഡ്രൈവർ മരിച്ചു .ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്.പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.

പിക്കപ് വാന്‍ തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വരികയായിരുന്നു. എരമല്ലൂരിൽ ടോൾ പ്ലാസ ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി താഴേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം.രണ്ട് ​ഗർഡറുകളാണ് വീണത്. ഡ്രൈവർ ഇരുന്ന കാബിന്റെ മുകളിലേക്കാണ് ഗർഡറുകൾ പതിച്ചത്. അപകടം നടന്ന് മൂന്നു മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കപ്പിയിലെ കയറിൻ്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്നതിനിടെ 85 കാരി കിണറ്റിൽ വീണു

കോഴഞ്ചേരി : കിണറിൻ്റെ കപ്പിയിലെ കയറിൻ്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്നതിനിടെ 85 കാരി കിണറ്റിൽ വീണു. പൊലീസിൻ്റെയും ഫയർ ഫോഴ്സിൻ്റെയും നാട്ടുകാരുടെയും  സമയോചിത ഇടപെടലിൽ ഭാഗ്യം തുണച്ചു. തെക്കേമല നടുവിലേതിൽ ഗൗരിയമ്മയ്ക്ക് ഇത് പുനർജന്മം....

പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: പരിഗണനയിലിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഭൂപതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി...
- Advertisment -

Most Popular

- Advertisement -