Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകുട്ടികൾക്കിടയിലെ ലഹരി...

കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം : അധ്യയന വർഷത്തിൽ ശക്തമായ ക്യാമ്പെയ്‌ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പുതിയ അധ്യയന വർഷത്തിൽ ലഹരി വിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾക്കാവശ്യമായ കൗൺസലിങ് നൽകുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകും. പഠനസമ്മർദം ഒഴിവാക്കി വീടുകളിലേക്ക് മടങ്ങുന്നതിനായി എല്ലാ ദിവസവും അവസാന പിരീഡ് സുംബ ഡാൻസ് പോലുള്ള കായികപ്രവർത്തനങ്ങൾക്കായി നീക്കിവെക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കച്ചവടസ്ഥാപനങ്ങളെയും ദുരൂഹമായി കാണുന്ന വ്യക്തികളെയും നിരീക്ഷിക്കും.ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലയിലും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൊച്ചി : സിനിമാ എഡിറ്റർ നിഷാദ് യൂസഫ്(43) ഫ്ലാറ്റിൽ മരിച്ച നിലയിൽ. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 ൽ...

നടന്‍ മോഹന്‍ രാജ് അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത നടൻ മോഹൻ രാജ് (70)അന്തരിച്ചു.കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തനായത്‌. പാര്‍ക്കിന്‍സന്‍സ് രോഗബാധയെത്തുടർന്ന് ഏറെക്കാലമായി മോഹൻ രാജ് ചികിത്സയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്നോടെ...
- Advertisment -

Most Popular

- Advertisement -