Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവിചാരണയ്ക്കിടെ അതിജീവിത...

വിചാരണയ്ക്കിടെ അതിജീവിത കോടതി മുറിയിൽ ബോധരഹിതയായി

പത്തനംതിട്ട : കോവിഡ് സമയത്ത് ആറന്മുള നാൽക്കാലിക്കലിൽ രാത്രിയിൽ ആംബുലൻസിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൻ്റെ വിചാരണയ്ക്കിടെ അതിജീവിത കോടതി മുറിയിൽ ബോധരഹിതയായി വീണു.

പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇന്ന് ഉച്ചയ്ക്ക് സംഭവം നടന്നത്. പ്രതിയുടെ സംഭാഷണം റെക്കോർഡ് ചെയ്തത് കോടതി കേൾക്കുന്നതിനിടെയാണ് അതിജീവിത ബോധരഹിതയായി വീണത്. സംഭവ സമയത്ത് അതിജീവിതയാണ് പ്രതിയുടെ സംഭാഷണം ഫോണിൽ റെക്കോർഡ് ചെയ്തത്. പീഡനത്തിന് ശേഷം പ്രതി ആംബുലൻസിൽ വച്ച് അതിജീവിതയോട് മാപ്പിരക്കുന്ന ശബ്ദരേഖയാണ് കോടതി കേട്ടത്.

ബോധരഹിതയായ യുവതിയെ അഭിഭാഷകരും കോടതി ജീവനക്കാരും ചേർന്ന് കോടതിയ്ക്ക് പുറത്തെത്തിച്ചു. ഒന്നര മണിക്കൂറിന് ശേഷം അതിജീവിതയ്ക്ക് ബോധം തെളിഞ്ഞതിന് ശേഷമാണ് വിചാരണ പുനരാരംഭിച്ചത്. പ്രതി നൗഫലിനെയും കോടതിയിൽ എത്തിച്ചിരുന്നു. കോവിഡ് ബാധിതയായിരുന്ന പെൺകുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് പ്രതി പീഡിപ്പിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ നിറപുത്തരി ഓഗസ്റ്റ് 12 ന്

ശബരിമല: ശബരിമലയിൽ ഐശ്വര്യ സമ്യദ്ധിക്കായി നടത്തുന്ന നിറപുത്തരി ആഘോഷം ഇക്കുറി ഓഗസ്റ്റ് 12 ന് നടക്കും. ഇതിനായി ക്ഷേത്ര നട ഓഗസ്റ്റ് 11 ന് വൈകിട്ട് 5ന് തുറക്കും. തിരുവനന്തപുരം ശ്രീ പത്മനാഭ...

കുന്നംകുളത്ത് സ്കൂളിനു സമീപത്തെ പാടത്ത് സ്ഫോടക വസ്തു കണ്ടെത്തി

തൃശൂർ:കുന്നംകുളത്ത് സ്കൂളിന് സമീപത്തുള്ള പാടത്ത് നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവാണ് എന്നാണ് പ്രാഥമിക നി​ഗമനം.മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് തെർ‌മോക്കോൾ പെട്ടിയിൽ നിന്ന് ഉ​ഗ്രശേഷിയുള്ള സ്ഫോടക വസ്തു ലഭിച്ചത്.നാട്ടുകാർ...
- Advertisment -

Most Popular

- Advertisement -