കൊൽക്കത്ത : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം രാവിലെ 10 ന് റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി . തുടർന്ന് കൊൽക്കത്തയിലും പശ്ചിമ ബംഗാളിലെ മറ്റ് ഭാഗങ്ങളിലും വടക്കുകിഴക്കൻ ഇന്ത്യയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കിലോമീറ്ററിനപ്പുറമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
കൊൽക്കത്തയിൽ രാവിലെ 10:10 ഓടെ ഏതാനും നിമിഷങ്ങൾ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു .ജനങ്ങൾ വീടുകളിൽനിന്നും ഓഫിസുകളിൽനിന്നും ഇറങ്ങിയോടി തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി.നാശനഷ്ടങ്ങളോ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.






