ന്യൂഡൽഹി : ഡൽഹിയിൽ പുലര്‍ച്ചെ 5.30 ന് ഭൂചലനം അനുഭവപ്പെട്ടു .റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയിൽ പലഭാഗത്തും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.