വയനാട് : വയനാട്ടിൽ ചില സ്ഥലങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ എന്നിവിടങ്ങളോടു ചേർന്ന ചില പ്രദേശങ്ങളിലാണ് ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ സംശയം പറഞ്ഞത്.
ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി .സംഭവത്തെ തുടർന്ന് അമ്പലവയൽ എടക്കൽ ജിഎൽപി സ്കൂളിന് ഇന്ന് അവധി നൽകി.റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്.