കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം.ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും.നിർമാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു.നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെയും ചോദ്യം ചെയ്യും.പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക.
മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയിരുന്നു.ബോക്സോഫീസിൽ 250 കോടി ലാഭമുണ്ടാക്കിയിട്ടും സിനിമയ്‌ക്ക് വേണ്ടി 7 കോടി രൂപ മുടക്കിയ സിറാജിന് മുതൽ മുടക്ക് തുക പോലും നൽകിയില്ലെന്നായിരുന്നു പരാതി.തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ അന്വേഷണം നടക്കുന്നത്.