Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaഇടക്കുളം പള്ളിയോടം...

ഇടക്കുളം പള്ളിയോടം നീരണിഞ്ഞു

ആറന്മുള : ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന കിഴക്കൻ പള്ളിയോടം ഇടക്കുളം  നീരണിഞ്ഞു. പാർത്ഥസാരഥിക്ഷേത്രത്തിൽ നടന്നുവരുന്ന വള്ളസദ്യയിൽ ഈ മാസം 22ന് നടക്കുന്ന ആദ്യവള്ളസദ്യയിൽ ഇടക്കുളം പള്ളിയോടം പങ്കെടുക്കും.

ആറന്മുള മത്സര വള്ളംകളിയിൽ ബി ബാച്ചിൽപെട്ട ഇടക്കുളത്തിന് 72 തുഴച്ചിൽകാരാണ് ഉള്ളത്. 2013 ൽ പുതുതായി നീരണിഞ്ഞ പള്ളിയോടം ഇടക്കുളം പള്ളിയോട സംരക്ഷണ സമതിയുടെ ഉടമസ്ഥയിലുള്ളതാണ്. 2014ൽ നടന്ന മത്സരവള്ളംകളിയിൽ കന്നിയങ്കത്തിൽ ബി ബാച്ച് മത്സരത്തിൽ മന്നം ട്രോഫി കരസ്ഥമാക്കി,  കൂടാതെ വള്ളംകളിയിലും,വള്ളപ്പാട്ട് മത്സരങ്ങളിലും ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. ഇടക്കുളം അയ്യപ്പക്ഷേത്രത്തിൻ്റെ ആറാട്ട്കടവിലാണ്പള്ളിയോടപ്പുര

ഇടക്കുളം പള്ളിയോടത്തിൻ്റെ നീരണിയൽ കർമ്മം  സിനിമാ താരം ബൈജു എഴുപുന്ന നിർവ്വഹിച്ചു. പള്ളിയോട സംരക്ഷണ സമതി പ്രസിഡൻ്റ് ഗോപിനാഥൻ നായർ ,സെക്രട്ടറി സജീവ് കുമാർ റ്റി.എൻ.വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ലതാ മോഹൻ, വാർഡ് മെമ്പർ ശ്രീജമോൾ, പള്ളിയോട പ്രതിനിധി സന്തോഷ് കെ, രാധാകൃഷ്ണകുറുപ്പ്, അയ്യപ്പക്ഷേത്രം ഭരണസമിതി പ്രസിഡന്റ് രാജശേഖരൻ നായർ ,കരയോഗം പ്രസിഡൻ്റ് രാമകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.

ഇടക്കുളം പള്ളിയോടത്തിൻ്റെ ക്യാപ്റ്റൻ വി.ജി.ആനന്ദും, വൈസ് ക്യാപ്റ്റൻ ജി.മനീഷ് കുമാറും ആണ് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയ്ക്ക് ആവേശമായി മിഡ്നൈറ്റ് മാരത്തോൺ

പത്തനംതിട്ട: രാത്രികാല ജീവിതം സജീവമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ സംഘടിപ്പിച്ച മിഡ്നൈറ്റ് മാരത്തോൺ  ആവേശമായി. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.  700 ൽ അധികമാളുകൾ...

കുഴുവേലിപ്പുറം മണലേൽപാലത്തിൻ്റെ വശത്ത് പൈപ്പ് ലീക്ക് ചെയ്ത് കുടിവെള്ളം പാഴായി

തിരുവല്ല: കുഴുവേലിപ്പുറം മണലേൽപാലത്തിൻ്റെ വശത്ത് പൈപ്പ് ലീക്ക് ചെയ്ത് കുടിവെള്ളം പാഴായി. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു പൈപ്പ് ലീക്ക് ആയത്. പാലത്തിൻ്റെ വശത്തെ കുടിവെള്ളം  ഒഴുകി പോകുന്ന ഇരുമ്പ് പൈപ്പിൻ്റെ...
- Advertisment -

Most Popular

- Advertisement -