Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് എട്ടാം...

കോഴിക്കോട് എട്ടാം ക്ലാസുകാരന് വിദ്യാർഥികളുടെ ക്രൂരമർദനം : കർണപുടം തകർന്നു

കോഴിക്കോട് : കോഴിക്കോട് പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് മറ്റൊരു സ്കൂളിലെ വിദ്യാർഥികളുടെ ക്രൂരമർദനം. ചിങ്ങപുരം സികെജിഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്.രണ്ടാഴ്ച മുമ്പാണ് സംഭവം. വിദ്യാർഥി ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണം. മർദ്ദനത്തിൽ കുട്ടിയുടെ കര്‍ണപടം തകര്‍ന്നു.മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് പരാതി.ഇരു സ്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു .ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നു.സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു

കൊച്ചി : മുന്‍ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു.79 വയസ്സായിരുന്നു.അര്‍ബുദ ബാധിതനായിരുന്നു. ഇന്നലെ രോഗം വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെ മരണം സംഭവിച്ചു. കളിക്കാരനായി...

ലോക്സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ ലീഡ് നില

പത്തനംതിട്ട : ഉച്ചക്ക് 3.10 വരെയുള്ള കണക്ക് ആന്റോ ആന്റണി ( യു ഡി എഫ്) - 193304 ഡോ. ടി.എം. തോമസ് ഐസക്ക് (എല്‍ ഡി എഫ്) - 164723 അനില്‍ കെ ആന്റണി (...
- Advertisment -

Most Popular

- Advertisement -