തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണത്തോട് അനുബന്ധിച്ച് വിപുലമായ ആചാരപരിപാടികൾ സംഘടിപ്പിക്കുന്നു. പുലർച്ചെ 5.00 മണിക്ക് ശേഷം ആചാരപരമായ ഓണവില്ല് സമർപ്പണം നടക്കും. കിഴക്കേനടയിൽ ഒരുക്കുന്ന വർണ്ണാഭമായ അത്തപ്പുക്കളം രാവിലെ 8.00 ന് പൂയ്യംതിരുനാൾ ഗൗരി പാർവതിഭായ്, അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായ്, അവിട്ടം തിരുനാൾ ആദിത്യവർമ്മ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യും.
ക്ഷേത്രത്തിന്റെ അകത്ത് നാടകശാല മുഖപ്പിലും അത്തപ്പൂക്കളം ഒരുക്കും. അന്നേ ദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് വിഭവസമൃദ്ധമയാ ഓണസദ്യ നൽകുന്നതിനുളള സൗകര്യവും ക്ഷേത്രത്തിനകത്ത് ഒരുക്കും.
ചിങ്ങമാസത്തിലെ തിരുവോണ നക്ഷത്രം ശ്രീപത്മനാഭസ്വാമിയുടെ തിരുനാൾ ആയതിനാൽ ശീവേലിപുരയിൽ മാലകെട്ടി അലങ്കരിച്ച് രാത്രി 8.00 ന് അനന്തവാഹനത്തിൽ പൊന്നും ശീവേലി ഉണ്ടായിരിക്കും.