ആലപ്പുഴ : പേ വിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്.രണ്ടാഴ്ച്ച മുന്‍പാണ് തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് തെരുവുനായ ആക്രമിച്ചത്. തുടർന്ന് ഇദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു.