ചങ്ങനാശേരി : ഓരോ കുടുംബത്തിനും വേണ്ടി കഷ്ടപ്പെട്ട് ആ കുടുംബത്തിന്റെ നെടുംതൂണായി നിലകൊളളുന്നത് വയോജനങ്ങളായ മാതാപിതാക്കളാണ്. അവരാണ് ഓരോ കാലഘട്ടത്തിന്റെയും ഐശ്വര്യമെന്ന് ഫാ.ജേക്കബ് ചീരംവേലില്‍ പറഞ്ഞു. തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ വയോജന ദിനാഘോഷമായ പ്രത്യാശ 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. ജൂലിയസ് തീമ്പലങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. വി.കുര്‍ബാനയോടെ ആരംഭിച്ച് ആഘോഷത്തില്‍ ഫാ.തോമസ് പ്ലാപ്പറമ്പില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടത്തി.






