കോഴിക്കോട് : കോഴിക്കോട് കരിക്കാംകുളത്ത് സഹോദരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദിനെ(62) മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയണമെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ചയായിരുന്നു സഹോദരിമാരായ ശ്രീ ജയ (76), പുഷ്പലളിത (66) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഒപ്പം കഴിഞ്ഞിരുന്ന സഹോദരൻ പ്രമോദിനെ കാണാതായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ കണ്ടെത്തിയിരുന്നു. സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.






