തൃശ്ശൂർ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പി.വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെത്തി വാർത്താ സമ്മേളനം അനുവദിക്കില്ലെന്ന് അറിയിച്ച് നോട്ടീസ് നൽകി മടങ്ങി. എന്നാൽ താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് പറഞ്ഞ് അൻവർ വാർത്താസമ്മേളനം തുടർന്നു.മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാർത്താസമ്മേളനം തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് തെരഞ്ഞെടുപ്പിൽ മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണെന്നും അൻവർ ആരോപിച്ചു.