Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതിരഞ്ഞെടുപ്പ്: നിരീക്ഷണം...

തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കാന്‍ ഇന്‍ലാന്‍ഡ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡും

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ്. ജില്ലയിലെ ആദ്യ ഇന്‍ലാന്‍ഡ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റില്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലെത്തി മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനുമാണ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലയളവില്‍ അനധികൃത പണമിടപാടുകള്‍, മദ്യ-മയക്കുമരുന്നിന്റെ ജലമാര്‍ഗമുള്ള ഒഴുക്ക് എന്നിവ തടയുന്നതിനായാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, പോലീസ്, വീഡിയോഗ്രാഫര്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് സ്‌ക്വാഡ്. സ്പീഡ് ബോട്ടിലാണ് ഫ്ളയിംഗ് സ്‌ക്വാഡ് സഞ്ചരിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 13-02-2026 Suvarna Keralam SK-40

1st Prize Rs.1,00,00,000/- RN 797665 (KOZHIKKODE) Consolation Prize Rs.5,000/- RO 797665 RP 797665 RR 797665 RS 797665 RT 797665 RU 797665 RV 797665 RW 797665 RX 797665...

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തി

പാലക്കാട് : പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തി .ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയ സിജിലിനെ (33)യാണ് അച്ഛന്‍ ശിവന്‍കുട്ടി കത്തി ഉപയോഗിച്ച് വെട്ടിയത്.കാപ്പ കേസ് പ്രതിയാണ്...
- Advertisment -

Most Popular

- Advertisement -