മലപ്പുറം : തിരൂരിൽ പുതിയങ്ങാടി മസ്ജിദ് നേർച്ചക്കിടെ ആന ഇടഞ്ഞു.ഇടഞ്ഞ ആന ഒരാളെ തൂക്കി എറിഞ്ഞു. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു.പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്.രാത്രി 12.30 ഓടെയായിരുന്നു സംഭവം. ആന ഇടഞ്ഞതോടെ ആളുകൾ ചിതറിയോടി. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു.ഇടഞ്ഞ ആനയെ പിന്നീട് പാപ്പാൻ തളച്ചു.ആന തൂക്കിയെടുത്ത് എറിഞ്ഞയാളെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതിയങ്ങാടി മസ്ജിദ് നേർച്ചയ്ക്കിടെ ആനയിടഞ്ഞു : ഒരാളെ തൂക്കിയെറിഞ്ഞു





