തിരുവനന്തപുരം : തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു.നഗരൂർ രാജധാനി എൻജിനീയറിങ് കോളജിലെ നാലാം വർഷ വിദ്യാർഥിയും മിസോറാം സ്വദേശിയുമായ വി എൽ വാലന്റയിൻ ആണ് മരിച്ചത്.സംഭവത്തിൽ അതേ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ടി ലംസംഗ് സ്വാലയെ .പോലീസ് കസ്റ്റഡിയിലെടുത്തു. ലംസംഗ് സ്വാലയും മിസോറാം സ്വദേശിയാണ്.
ഇന്നലെ രാത്രി 10.30ഓടെ കോളജിനു സമീപത്തുള്ള നെടുംപറമ്പ് ജംക്‌ഷനിൽ വച്ചാണ് സംഭവം.സംഘം ചേർന്നു മദ്യപിക്കുകയായിരുന്ന വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും വാലന്റയിന് കുത്തേൽക്കുകയുമായിരുന്നു.