Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഇവാൻജലിക്കൽ സഭ...

ഇവാൻജലിക്കൽ സഭ ജനറൽ കൺവൻഷൻ: സംയുക്ത മിഷനറി സമ്മേളനം 

തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവെൻഷനോടനുബന്ധിച്ച് നടന്ന യുവജന, സണ്ടേസ്കൂൾ, ഡിഎംസി സംയുക്ത മിഷനറി സമ്മേളനം ശ്രദ്ധേയമായി.  സുവിശേഷത്തിനും, പത്ഥ്യോപദേശത്തിനും  വേണ്ടി നിലകൊള്ളണമെന്നും  ദർശനം മങ്ങിപ്പോകുന്ന യുവ തലമുറയ്ക്ക് പുതു ദൈവിക ദർശനങ്ങളിലൂടെ ജീവൻ നൽകുന്ന വചനത്തോടു കൂടി ദൈവ സ്നേഹത്തിന്റെ മുഖം ആയിത്തീരുവാൻ  ഇടയായി തീരണമെന്നും സമ്മേളനത്തിൽ  ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ  പറഞ്ഞു.

അന്ധകാര ലോകത്തിൽ അനിവാര്യമായിരിക്കുന്ന പ്രകാശമാണ് ദൈവവചനമെന്നും, വചന പ്രകാശത്തിൽ മനുഷ്യൻ നടക്കുമ്പോൾ ആണ് ദൈവഹിതത്തിന് കീഴ്പ്പെടുന്നതെന്ന് മുഖ്യപ്രഭാഷണം  നടത്തിയ ബ്രദർ മനു റസൽ പറഞ്ഞു. സെക്രട്ടറിമാരായ റവ. അനിഷ് മാത്യു, റവ. സജി ഏബ്രഹാം, റവ. അനിഷ് തോമസ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. 80 അംഗ സണ്ടേസ്കൂൾ ഗായകസംഘം  ഗാനങ്ങൾ ആലപിച്ചു.

യുവജന പ്രവർത്തന ബോർഡ് അഖിലേന്ത്യ ബൈബിൾ ക്വിസ്, സണ്ടേസ്കൂൾ വാർഷിക പരീക്ഷ, മിസ്‌മോർ സംഗീത മത്സരം, ഇടയാറന്മുള മൊട്ടക്കൽ എം എം ജോർജ് & ശ്രീമതി. ശോശാമ്മ ജോർജ് മെമ്മോറിയൽ മെറിറ്റ് അവാർഡ് തുടങ്ങി വിവിധ രംഗങ്ങളിൽ വിജയികളായവർക്ക്  പ്രിസൈഡിങ്ങ്  ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമ്മാനദാനം നടത്തി.

സെപ്റ്റംബറിൽ കുമ്പനാട്ട് നടത്തപ്പെടുന്ന ത്രൈവാർഷിക യുവജന ക്യാമ്പിന്റെ ലോഗോ പ്രകാശനവും നടത്തി. യുവജന പ്രവർത്തന ബോർഡ് പ്രസിദ്ധീകരിച്ച യുവദർശനം പഠന സഹായി, ആരാധന ക്രമം ട്രാൻസ്ലിറ്ററേറ്റഡ് പതിപ്പും മിഷനറി യോഗത്തിൽ പ്രകാശനം ചെയ്തു. ഉച്ചക്ക് പന്തലിൽ ബസ്ക്യാമ്മ ഫെലോഷിപ്പും, മെഡിക്കൽ ഫെലോഷിപ്പ് യോഗവും നടന്നു.

വിദ്യാഭ്യാസ ബോർഡിന്റെ മിഷനറി യോഗത്തിൽ സാജു ജോൺ മാത്യു മുഖ്യപ്രഭാഷണം നടത്തി. ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, വിവിധ സംസ്ഥാന ബോർഡുകളിൽ  ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ദുബായ് ഇവാൻജലിക്കൽ ബിലിവേഴ്സ് സ്കോളർഷിപ്പും വിതരണം ചെയ്തു.

പ്രൊഫ. ഡോ. ജോസി വർഗീസ്, കെ.എം ചെറിയാൻ, ഡോ. ദീപക്ക് ജോൺ ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു. ബിഷപ്പ് ഏ.ഐ അലക്സാണ്ടർ, റവ. സാം മാത്യു, ക്യാപ്റ്റൻ ടി.എം ചെറിയാൻ, റവ. ആർ.പി. ബാബു, റവ. കെ.ജി മാത്യു പ്രാർത്ഥനക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരോഗ്യവകുപ്പിലെ സമൂഹമാദ്ധ്യമ വിലക്ക് : ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു .വിലക്കിനെതിരെ ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നതോടെയാണ് ആരോഗ്യവകുപ്പ്‌ ഉത്തരവ് പിൻവലിച്ചത്. ഈ മാസം 13ന്...

താലൂക്ക് അദാലത്ത് : ചെങ്ങന്നൂരില്‍ ജനുവരി 13 നും മാവേലിക്കരയില്‍ 14 നും

ആലപ്പുഴ : മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തുകളില്‍ ചെങ്ങന്നൂര്‍ താലൂക്കിലേത് ജനുവരി 13 ന് ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റേറിയത്തിലും മാവേലിക്കര താലൂക്ക് അദാലത്ത് ജനുവരി...
- Advertisment -

Most Popular

- Advertisement -