Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzha15 വർഷം...

15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന : സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസിന്റെ പരിശോധന

ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസ് പരിശോധന നടത്തി.മാന്നാർ ഇരമത്തൂരിലെ കല എന്ന യുവതിയാണ് കൊല്ലപ്പെട്ടെന്ന് കരുതുന്നത്. കലയുടെ ഭര്‍ത്താവ് അനിലിന്റെ സഹോദരീഭര്‍ത്താവടക്കം അഞ്ചുപേ പൊലീസ് കസ്റ്റഡിയിലാണ്.

കലയെ മറവുചെയ്തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കുകളുടെ സ്ലാബ് തുറന്ന് പൊലീസ് പരിശോധന നടത്തുകയാണ്. കലയുടെ ഭർത്താവ് അനിൽ ഇസ്രയേലിൽ ജോലി ചെയ്യുകയാണ്.അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് സൂചന. ഇയാളും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവരുടെ മൊഴി. മൂന്നുമാസം മുൻപ് പൊലീസ് സ്റ്റേഷനി ഊമക്കത്ത് ലഭിച്ചതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്ത് തുടങ്ങി

പത്തനംതിട്ട : പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന് ജില്ലയില്‍ തുടക്കം. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എന്നിവരുടെ...

കേരളത്തിന് ഏഴ് ദിവസം മുന്‍പ് മുന്നറിയിപ്പ് നല്‍കി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി : കേരളത്തിന് ഏഴ് ദിവസംമുന്‍പ് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു. വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം....
- Advertisment -

Most Popular

- Advertisement -