Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamജില്ലയിൽ എക്‌സൈസ്...

ജില്ലയിൽ എക്‌സൈസ് പരിശോധന ശക്തം: മൂന്നുമാസത്തിനിടെ പിടികൂടിയത് 23.69 കിലോ കഞ്ചാവ്

കോട്ടയം: മൂന്നുമാസത്തിനിടെ ജില്ലയിൽ എക്‌സൈസും പൊലീസും വനംവകുപ്പും നടത്തിയ പരിശോധനയിൽ 23.69 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന എം. അമൽമഹേശ്വറിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന ജില്ലാ ജനകീയ കമ്മിറ്റിയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

എക്‌സൈസും പൊലീസും വനംവകുപ്പും ചേർന്ന് 103 പരിശോധനകളും എക്‌സൈസ് വകുപ്പ് 3426 പരിശോധനകളും നടത്തി. ഒരു കഞ്ചാവ് ചെടി, 52 ഗ്രാം ഹെറോയിൻ, 200 ഗ്രാം ബ്രൗൺ ഷുഗർ, 15 ഗ്രാം ഹാഷിഷ് ഓയിൽ, 517 മില്ലീഗ്രാം എം.ഡി.എം.എ., 5.71 ഗ്രാം മെത്താംഫിറ്റമിൻ, 26.85 ഗ്രാം നൈട്രോസെപാം, 40 മില്ലീലിറ്റർ മെഫെന്റർമിൻ സൾഫേറ്റ് എന്നിവ പിടിച്ചെടുത്തു. 949.72 ലിറ്റർ വിദേശമദ്യം, 15.10 ലിറ്റർ ചാരായം, 1125 ലിറ്റർ വാഷ്, 18.85 ലിറ്റർ അനധികൃതമദ്യം, 81.05 ലിറ്റർ ബിയർ, 88 ലിറ്റർ കള്ള്, 108.12 കിലോ പുകയില ഉൽപ്പന്നങ്ങൾ, 12 വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു.

519 അബ്കാരി കേസും 301 എൻ.ഡി.പി.എസ് കേസും 2056 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. 825 പേർക്കെതിരേ നിയമനടപടി സ്വീകരിച്ചു. 807 പേരെ അറസ്റ്റ് ചെയ്തു. കോട്പ പിഴയിനത്തിൽ 4.11 ലക്ഷം രൂപ ഈടാക്കി. 11,662 വാഹനങ്ങൾ പരിശോധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടി.പി. വധ കേസ് : ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്താണ് കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള...

മഹിളാ കോൺഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : എഐസിസി അംഗവും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു .കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. സ്ത്രീകളെ...
- Advertisment -

Most Popular

- Advertisement -