Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഒന്നേകാൽ കിലോ...

ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

കോട്ടയം: കോട്ടയം നഗരത്തിലെ കഞ്ചാവ് വില്പനക്കാരെ കേന്ദ്രീകരിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി  25 കാരനെ  അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇയാൾ കഞ്ചാവ് നൽകിയിരുന്നതായി നേരത്തേ പരാതി ലഭിച്ചിരുന്നു. എക്സൈസ് ഇയാളെ നിരീക്ഷിക്കുകയും വൻതോതിൽ കഞ്ചാവുമായി എത്തുമെന്ന് മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് പി. ജി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യുവാവിനെ കഞ്ചാവുമായി പിടികൂടുകയായിരുന്നു.

ഈ കണ്ണിയിൽ കൂടുതൽ ആളുകൾ ഉള്ളതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യാത്രയയപ്പ് നല്‍കി

പത്തനംതിട്ട : തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി.   പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന  യോഗം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. ഡി. എം. ബി....

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു

കോട്ടയം: മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായുടെ അധ്യക്ഷതയിൽ സമ്മേളിച്ച പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു. 2025 ജൂലൈ സുന്നഹദോസിന്...
- Advertisment -

Most Popular

- Advertisement -