Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഎഴുത്തച്ഛൻ പുരസ്കാരം എൻ.എസ്....

എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന് സമ്മാനിച്ചു

തിരുവനന്തപുരം : തന്റെ കൃതികളിലൂടെ സർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ് എൻ.എസ് മാധവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഔദ്യോഗിക ജീവിതത്തിലും സാഹിത്യത്തിന്റെകൈത്തിരി എൻ.എസ്. മാധവൻ കെടാതെ സൂക്ഷിച്ചു. നവീന കഥയുടെ ഉണർവും ഊർജവും അദ്ദേഹത്തിന്റെ എഴുത്തുകളിൽ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശസ്തി പത്രം വായിച്ചു. ആന്റണി രാജു എം എൽ എ ആശംസകളർപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ സ്വാഗതവും കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ നന്ദിയും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വചനത്തിന്റെ വിത്തുകൾ മനസ്സിൽ വിതച്ച് പുതുചൈതന്യം നേടണം:  ഡോ. ജസ്റ്റിൻ

തിരുവല്ല : വചനത്തിന്റെ വിത്തുകൾ മനസ്സിൽ വിതച്ച് പുതുചൈതന്യം നേടണമെന്ന് ഡോ ജസ്റ്റിൻ മഠത്തി പറമ്പിൽ. 32-മത്  തിരുവല്ല കാത്തലിക് കൺവെൻഷൻ സെൻറ് ജോൺസ് കത്തിഡ്രലിൽ പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വിജയപുരം...

അട്ടപ്പാടിയിലെ ‘കാര്‍ത്തുമ്പി’ കുട നിര്‍മാണ യൂണിറ്റിനെ പ്രകീർത്തിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂ ഡൽഹി : പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയിലെ ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ കരവിരുതലിൽ തയ്യാറാക്കുന്ന കുടകളിലൂടെ അട്ടപ്പാടിയിലെ ആദിവാസി...
- Advertisment -

Most Popular

- Advertisement -