Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ...

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തം : മരണം 33 ആയി

ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരണം 33 ആയി.60ലധികം പേര്‍ ചികിത്സയിൽ ഉണ്ട് .ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽപെട്ടത്. പിടിച്ചെടുത്ത മദ്യത്തിന്റെ സാംപിളിൽ മെഥനോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.വ്യാജമദ്യം വിറ്റയാ‍ൾ ഉൾപ്പെടെ 2 പേർ അറസ്റ്റിലായി.

ചൊവ്വാഴ്ച രാത്രിയാണ് മദ്യം വാങ്ങിക്കഴിച്ച ചിലർ അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ പുതുച്ചേരി ,കള്ളക്കുറിച്ചി, സേലം, വില്ലുപുരം മെഡിക്കൽ കോളജുകളിലുമായി സമാന പ്രശ്നങ്ങളുമായി ഒട്ടേറെപ്പേരെ പ്രവേശിപ്പിച്ചു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ നല്‍കും: മന്ത്രി ജി ആർ അനില്‍

തിരുവനന്തപുരം : ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന്  ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്നാണ്...

കുട്ടികളെ മാനസികമായി കൂടുതല്‍ കരുത്തുള്ളവരാക്കണം -മന്ത്രി പി. പ്രസാദ്

ആലപ്പുഴ : കുട്ടികളെ മാനസികമായി കൂടുതല്‍ കരുത്താര്‍ജിക്കാന്‍ പഠിപ്പിക്കേണ്ടത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന കളിപ്പാവകളായി കുട്ടികളെ മാറ്റരുത്. നല്ല വിമര്‍ശനങ്ങളെ...
- Advertisment -

Most Popular

- Advertisement -