തിരുവനന്തപുരം : 1972ലെ വന്യജീവി നിയമം ഭേദ ഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എമ്മിന്റെ കർഷക സംഘടനയായ കർഷക യൂണിയൻ എം നേതൃത്വത്തിൽ കർഷകർ 1972ലെ വന്യജീവി നിയമം അടങ്ങിയ ശവപ്പെട്ടിയുമായി മാർച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് റെജി കുന്നംകോടിന് പാർട്ടി ഹൈപ്പവർ കമ്മിറ്റി അംഗം ബേബി ഉഴുത്തുവാൽ പതാക കൈമാറിയതോടെ ആരംഭിച്ച മാർച്ചിനെ എജിസ് ഓഫീസിനും സെക്രട്ടറിയേറ്റിനും മധ്യേ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ശവപ്പെട്ടി റോഡിൽ വച്ച് കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി.
തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സമരത്തിനിടെ കർഷക യൂണിയൻ എം സംസ്ഥാന ജനറൽ സെക്രട്ടറി AH ഹഫീസ് സൂര്യാഘാതം ഏറ്റ് കുഴഞ്ഞു വീണു.തുടർന്ന് പോലീസ് ആംബുലൻസ് ഏർപ്പാടാക്കി അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.