Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്​ഗഡിൽ 7...

ഛത്തീസ്​ഗഡിൽ 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പ്പൂർ :ഛത്തീസ്​ഗഡിലെ ബസ്തറിൽസുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരിൽ രണ്ട് പേർ വനിതകളാണ്. നാരായൺപുർ,കങ്കർ ജില്ലാതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ഡയറക്ടറേറ്റ് ജനറൽ ഓഫ് റിസർവ് പൊലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്നാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ പക്കൽ നിന്നും എകെ-47 റൈഫിളുകളും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ബസ്തർ മേഖലയിൽ ഈ വർഷം മാത്രം 88 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് വീട്ടിൽ നിന്നും 5 വെള്ളിക്കെട്ടൻ പാമ്പുകളെ പിടിച്ചു

കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ ഒരു വീടിനുള്ളിൽ നിന്നും അഞ്ച് വിഷപ്പാമ്പുകളെ പിടിച്ചു .കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് സംഭവം. രമേശന്റെ ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ...

വഴിവിട്ട് ചെറുകിട ഭക്ഷ്യനിർമ്മാണ യൂണിറ്റുകൾ; പഴകിയ എണ്ണയിൽ വറുത്തതും പൊരിച്ചതും സജീവം

പത്തനംതിട്ട:  ജില്ലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ചെറുകിട ഭക്ഷ്യനിർമ്മാണ യൂണിറ്റുകളുടെയും വഴിയോര കച്ചവട കേന്ദ്രങ്ങളുടെയും എണ്ണം വർദ്ധിക്കുന്നതായി പരാതി. തട്ടുകടകൾ, ചെറിയ ഹോട്ടലുകൾ, വഴിയോര ലഘുഭക്ഷണ ശാലകൾ എന്നിവടങ്ങളിൽ ഒരേ എണ്ണ തന്നെ...
- Advertisment -

Most Popular

- Advertisement -