Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAdoor29 ദിവസം...

29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

അടൂർ: 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഏഴംകുളം നെടുമൺ പത്മവിലാസം വീട്ടിൽ അനന്തകൃഷ്ണനെ (26) ആണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനും ജെ.ജെ. ആക്ട് പ്രകാരവും പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി ഏട്ടിന് അനന്തകൃഷ്ണന്റെ ഭാര്യ ശില്പ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടക വീട്ടിൽ വച്ചാണ് സംഭവം.

മദ്യപിച്ചെത്തിയ അനന്തകൃഷ്ണൻ ഭാര്യയുടേയും ഭാര്യാ മാതാവിന്റെയും മുൻപിൽ വച്ച് കട്ടിലിൽ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി. ഇതുകണ്ട് നിലവിളിച്ച കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ ബലമായി അനന്തകൃഷ്ണന്റെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങി. തുടർന്ന് വീട്ടുകാർ അടൂർ പോലീസിനെ വിവരം അറിയിച്ചു.

ഉടൻ തന്നെ പോലീസ്  സംഘം സ്ഥലത്തെത്തി അനന്തകൃഷ്ണനെ പിടികൂടി.  ഇയാൾ പോലീസിനെ അസഭ്യം വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.

തുടർന്ന് മൽപ്പിടിത്തത്തിലൂടെ പോലീസ് പ്രതിയെ കീഴ്‌പ്പെടുത്തി ജീപ്പിൽ കയറ്റി. ശേഷം സ്റ്റേഷനിലേക്ക് വരും വഴിയാണ് അനന്തകൃഷണൻ പോലീസ് ജീപ്പിന്റെ പിറകിലെ ചില്ല് കൈകൊണ്ടും തലകൊണ്ടും ഇടിച്ച് പൊട്ടിച്ചു.  ജീപ്പിന്റെ ചില്ല് പൊട്ടിച്ചതിനും ജോലി തടസപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്. അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്‌ഐ ബാലസുബ്രഹ്മണ്യൻ, എസ്‌സിപിഒ ബി.മുജീബ്, സിപിഒ ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് പരക്കെ മഴ തുടരും : 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള നാലു...

തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന്  : ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കലക്ടർ

പന്തളം: മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയുടെ തയ്യാറെടുപ്പുകൾ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന  യോഗത്തിൽ വിലയിരുത്തി. ജനുവരി 12ന്   പന്തളത്ത്  തുടങ്ങി 14ന് ശബരിമലയിൽ ഘോഷയാത്ര എത്തും.  അടൂർ...
- Advertisment -

Most Popular

- Advertisement -