കാസർകോട് : 17 കാരികയായ മകൾക്ക് നേരെ അച്ഛന്റെ ആഡിഡ് ആക്രമണം. കർണ്ണാടക കരിക്കെ സ്വദേശി മനോജ് (48) ആണ് മകളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ചത്. ബന്ധുവായ പത്തു വയസുകാരിയുടെ ദേഹത്തും ഇയാൾ ആഡിസ് ഒഴിച്ചു. റബര്‍ഷീറ്റിനായി ഉപയോഗിക്കുന്ന ആസിഡാണ് കുട്ടികളുടെ ദേഹത്ത് ഒഴിച്ചത് .മകളുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. പത്ത് വയസുകാരിയുടെ മുഖത്ത് പൊള്ളലുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മനോജിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.