കൊല്ലം : കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ഹോസ്റ്റലിൽ കായിക വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി പത്താം ക്ലാസ്സ് വിദ്യാർഥിനി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശീലനത്തിന് ഇരുവരെയും കാണാത്തതിനെത്തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു .മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.






