മല്ലപ്പള്ളി: അമ്പാട്ടുഭാഗം പോരിട്ടിക്കാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഉത്സവബലി നടന്നു. ഒമ്പതാം ദിവസമായ ഇന്ന് രാവിലെ 10-ന് തന്ത്രി കുഴിക്കാട്ടില്ലത് അഗ്നിശർമൻ വാസുദേൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്നത്. ചടങ്ങിനോട് അനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. രാത്രി 11-ന് പള്ളിവേട്ടയും, 12-ന് അകത്തെഴുന്നെള്ളിപ്പും നടക്കും. നാളെ ആറാട്ട്.
രാവിലെ 6.30ന് ഗണപതിഹോമം, 7.30ന് നവകം, പഞ്ചഗവ്യം, കലശപൂജകൾ, 8ന് പുരാണപാരായണം, 9.30ന് കാവിൽപൂജ, 10ന് നാരായണീയം, 5ന് ആറാട്ട്ബലി, 5.30ന് കോമളം ജംക്ഷനിൽ ഭക്തിഗാനമേള, 6ന് ആറാട്ട് പുറപ്പാട്, 6.30ന് ആറാട്ടുപൂജ, ആറാട്ട് എഴുന്നള്ളിപ്പ്, 9.30ന് സേവ എന്നിവ നടക്കും.






