Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsദർശന നിർവൃതിയിൽ...

ദർശന നിർവൃതിയിൽ ചലച്ചിത്ര താരം ഗിന്നസ് പക്രു

ശബരിമല:  പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട  സന്തോഷം പങ്കുവച്ചു ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു. ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന പോലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദർശനം സാധ്യമാക്കാനാകുന്നുണ്ട്. ശബരിമല മുഴുവൻ  പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പവിത്രം ശബരിമലയുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് ശബരിമലയിൽ വരുത്തിയത്. അതോടൊപ്പം  ഓരോ ഭക്തനും ഇരുമുടിക്കെട്ടിൽ  പ്ലാസ്റ്റിക് ഉൾപ്പെടുത്താതെ ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമസ്ത സ്ഥാപകദിനാചരണം  ആഘോഷിച്ചു

തിരുവല്ല: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 99-ാം സ്ഥാപക ദിനാചരണം ജില്ലയിൽ ആഘോഷിച്ചു.നിരണം അൽ ഇഹ്സാൻ മുദരിസ് സൈദലവി ഫൈസി പതാക ഉയര്‍ത്തി. സന്ദേശ പ്രഭാഷണം, മധുര വിതരണം, തുടങ്ങി ആഘോഷത്തിന്റെ ഭാഗമായി...

ബിഹാറില്‍ എൻഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

പാറ്റ്ന : ബിഹാറിൽ പുതിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച നടക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും.നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയായേക്കും . ബിജെപി 89-ഉം ജെഡിയു 85 -ഉം സീറ്റുകളാണ്...
- Advertisment -

Most Popular

- Advertisement -