Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്ര ബജറ്റിന്...

കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രിമാരുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെയും യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തില്‍ വച്ചാണ് യോഗം. സംസഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലും യോഗത്തില്‍ പങ്കെടുക്കും.

കാലാകാലങ്ങളായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് അടക്കമുള്ളവ യോഗത്തില്‍ ധനമന്ത്രി ഉന്നയിക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ ലഭിക്കാനുള്ളതായാണ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട തന്നെ 2026 ബജറ്റില്‍ സംസ്ഥാനത്തിന് വേണ്ട പരിഗണന നല്‍കണമെന്ന ആവശ്യവും ധനമന്ത്രി ശക്തമായി ഉന്നയിക്കും.

യോഗത്തില്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ തേടും. ഈ മാസം 28നാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ഒന്‍പതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴക്കെടുതി : 71 വീടുകള്‍ ഭാഗികമായി തകര്‍ന്നു

പത്തനംതിട്ട : കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. റാന്നി താലൂക്കില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കിലായി 71 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റാന്നി 17, കോന്നി 16,...

സ്വകാര്യ സുരക്ഷ ജീവനക്കാരിൽ  പലർക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി

തിരുവല്ല : അസംഘടിത മേഖലയിൽ വരുന്ന സ്വകാര്യ സുരക്ഷ ജീവനക്കാരിൽ  പലർക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി  സെക്യൂരിറ്റി ജീവനക്കാർ.  അടുത്തമാസം പത്താം തീയതി ആയാലും ലഭിക്കാതിരിക്കുകയും കൃത്യമായ വേതനം തൊഴിൽ ചെയ്ത്...
- Advertisment -

Most Popular

- Advertisement -